പയ്യന്നൂർ. ദളിത് വിഭാഗത്തിൽപ്പെട്ട മധ്യവയസ്കനെജാതി പേര് വിളിച്ച് മറ്റുള്ളവരുടെ കൂട്ടത്തിൽ വെച്ച് അപമാനിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.രാമന്തളി പരുത്തിക്കാട്ടെ മധ്യവയ്സക്കൻ്റെ പരാതിയിലാണ് രാമന്തളി പരുത്തിക്കാട്ടെ എം.വിനോദിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം8നു വൈകുന്നേരം 3.30 മണി മുതൽ രാത്രി7.30 മണി വരെയുള്ള സമയത്ത് രാമന്തളി പരുത്തിക്കാട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തായിരുന്നു പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരനും മറ്റ് സുഹൃത്തുക്കളും ചേർന്ന് കൃഷി ചെയ്യുന്ന സ്ഥലത്ത് വെച്ച് പ്രതി ദളിത് വിഭാഗക്കാരനായ പരാതിക്കാരനെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും പിന്നീട് പരുത്തിക്കാടുള്ള കടയുടെ സമീപത്ത് വെച്ച് പ്രതി വീണ്ടും ചീത്ത വിളിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും പിടിച്ച് തള്ളുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.