Wednesday, December 4, 2024
HomeKasaragodബൈക്കിൽലോറിയിടിച്ച് വിദ്യാർത്ഥിനി മരണപ്പെട്ടു സഹോദരന് ഗുരുതരം

ബൈക്കിൽലോറിയിടിച്ച് വിദ്യാർത്ഥിനി മരണപ്പെട്ടു സഹോദരന് ഗുരുതരം

ചന്തേര.ദേശീയ പാതയിൽ പിലിക്കോട് തോട്ടം ഗെയിറ്റിന് സമീപംബൈക്കിന് പിറകിൽ ലോറിയിടിച്ച് വിദ്യാർത്ഥിനിമരിച്ചു. സഹോദരന് ഗുരുതരം. തൃക്കരിപ്പൂർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനി ചെറുവത്തൂർതുരുത്തി പളളിക്കണ്ടം സ്വദേശിനി ഫാത്തിമ മൻസിലിലെ അബ്ദുൾ റഹ്മാൻ്റെ മകൾ ഫാത്തിമത്ത് റഹീസ (22) ആണ് മരണപ്പെട്ടത്.സഹോദരൻ ഫൈസലിനെ (29) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 10.30 മണിയോടെയാണ് അപകടം. ഇവർ സഞ്ചരിച്ച കെ.എൽ.60.ജെ.6733 നമ്പർ ബൈക്കിൽ പിറകിലൂടെ വന്ന ടി എൻ 28. ബി.ജെ.1631 നമ്പർ ലോറിയിടിച്ചായിരുന്നു അപകടം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചന്തേര പോലീസ് ലോറി ഡ്രൈ വർ അഭിനന്ദിനെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു. ഏഴ് സഹോദരന്മാർക്കിടയിലെ സഹോദരിയാണ് മരണപ്പെട്ടത്. മാതാവ്.ഹഫ്സത്ത്. സഹോദരങ്ങൾ.അഫ് സൽ,ഷുഹൈബ്, ഫൈസൽ, അബ്ദുള്ള, ഷെഫീഖ്, ശിഹാബ് , ഫഹൽ. ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!