കണ്ണൂർ: മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ അപാർട്ട്മെൻ്റിന് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തി . കണ്ണൂർ മരയ്ക്കാർ കണ്ടി സാസ് അപ്പാർട്ട്മെൻ്റിന്റെ പരിസരത്ത് പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതായി പരാതി കിട്ടിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്. 5000 രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ കണ്ണൂർ കോർപ്പറേഷന് സ്ക്വാഡ് നിർദ്ദേശം നൽകി.
പരിശോധനയിൽ എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ ആർ അജയകുമാർ, സ്ക്വാഡ് അംഗം ശരീക്കുൽ അൻസാർ, എൽനാ ജോസഫ്, കണ്ണൂർ കോർപ്പറേഷൻ പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത് എന്നിവരും പങ്കെടുത്തു.