Friday, November 22, 2024
HomeKannurഓൺ ലൈൻ ഷെയർ ട്രേഡിംഗിൽ പണം നിക്ഷേപിച്ച പ്രവാസിയുടെ 39,13,755 രൂപ തട്ടിയെടുത്തു.

ഓൺ ലൈൻ ഷെയർ ട്രേഡിംഗിൽ പണം നിക്ഷേപിച്ച പ്രവാസിയുടെ 39,13,755 രൂപ തട്ടിയെടുത്തു.

പയ്യന്നൂർ .ഓൺലൈൻ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ 5 മാസം കൊണ്ട് 700 ശതമാനം വരെ ലാഭവിഹിതം വാഗ്ദാനം നൽകി പ്രവാസിയായ സഹോദരൻ്റെ ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന യുവതിയുടെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു.വെള്ളൂർ അന്നൂരിലെ 30കാരിയുടെ പരാതിയിലാണ് സൈബർ തട്ടിപ്പു സംഘത്തിലെ മീര പട്ടേൽ, മഹേന്ദ്രൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. ഓൺലൈൻ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ 5 മാസം കൊണ്ട് 700 ശതമാനം വരെ ലാഭമുണ്ടാക്കി തരാമെന്ന് വാട്സാപ്പ് മുഖാന്തിരം വിശ്വസിപ്പിച്ച് പ്രതികൾ പ്രവാസിയായ സഹോദരനിൽ നിന്നും ഈ വർഷം ആഗസ്റ്റ് 28നും ഒക്ടോബർ 11 നുമിടയിൽ പല തവണകളായി 39,13,755 രൂപ ഓൺലൈൻ ബാങ്കിംഗ് വഴി കൈവശപ്പെടുത്തിയ പ്രതികൾ പിന്നീട് ലാഭവിഹിതമോ നൽകിയ നിക്ഷേപ മോതിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!