പഴയങ്ങാടി.മംഗലാപുരത്ത് നിന്നും തീവണ്ടി മാർഗ്ഗം വില്പനക്കായി എത്തിച്ച രണ്ടായിരത്തിലധികം നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പഴയങ്ങാടി പോലീസ് പിടികൂടി. പുതിയങ്ങാടി സ്വദേശി കൊട്ടത്തലയൻ ഹൗസിൽ അറാഫത്തിനെ (34)യാണ് എസ്.ഐ.പി.യദുകൃഷ്ണൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകാന്ത്, ചന്ദ്രകുമാർ, മഹേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. മംഗലാപുരത്ത് നിന്നും പരശുറാം എക്സ്പ്രസിൽ നിരോധിത പുകയില ഉല്പന്നശേഖരവുമായെത്തിയ പ്രതിയെ രാവിലെ ഏഴ് മണിയോടെ പുതിയങ്ങാടി റോഡിൽ വെച്ചാണ് പോലീസ് പിടികൂടിയത്. ഇത് നാലാം തവണയാണ് ഇയാൾ നിരോധിത പുകയില ഉല്പന്നങ്ങളുമായി പോലീസ് പിടിയിലാകുന്നത്.