കണ്ണൂർ .യാത്രക്കാരോട് അടുത്തു നിൽക്കാൻ പറഞ്ഞ വിരോധത്തിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച വിദ്യാർത്ഥിക്കെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. പുല്ലൂപ്പി ജില്ലാ ആശുപത്രി റൂട്ടിൽ സർവ്വീസ് നടത്തുന്ന കെ എൽ 13.പി. 7959 നമ്പർ ബസിലെ കണ്ടക്ടർ ചേലോറ സ്കൂളിന് സമീപത്തെ എ.അദ്വൈദിൻ്റെ പരാതിയിലാണ് കേസ്.ഇന്നലെ രാവിലെ 8.30 മണിക്ക് ആയിരുന്നു സംഭവം. യാത്രക്കാരോട് അടുത്ത് നിൽക്കാൻ പറഞ്ഞ വിരോധത്തിൽ പരാതിക്കാരനെ പ്രതി ചീത്ത വിളിക്കുകയും പാൻ്റിൻ്റെ പോക്കറ്റിൽ നിന്നും എന്തോ സാധനം കൊണ്ട് മുഖത്ത് കുത്തുകയും പരിക്കേറ്റ് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.