Monday, November 25, 2024
HomeKannurഡ്യൂട്ടിക്കിടെആശുപത്രി ജീവനക്കാരിക്ക് മർദ്ദനം 11 പേർക്കെതിരെ കേസ്

ഡ്യൂട്ടിക്കിടെആശുപത്രി ജീവനക്കാരിക്ക് മർദ്ദനം 11 പേർക്കെതിരെ കേസ്

എടക്കാട്. ആശുപത്രിയിലെതീവ്രപരിചരണ വിഭാഗത്തിനു മുന്നിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ചോദ്യം ചെയ്ത വിരോധത്തിൽ ജീവനക്കാരിയെ തടഞ്ഞുവെച്ച് കൈപിടിച്ച് വലിച്ച് തിരിച്ചുവെന്ന പരാതിയിൽ 11 പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ ചാലയിലെ ആസ്റ്റർ മിംസ് ആശുപത്രിയിലെ ജീവനക്കാരി പെരളശേരി മുണ്ടലൂരിലെ കെ.ടി. രമ്യ മോളുടെ പരാതിയിലാണ് ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന ഖദീജയുടെ മകനും കണ്ടാലറിയാവുന്ന പത്ത് പേരും ഉൾപ്പെടെ 11 പേർക്കെതിരെ പോലീസ് കേസെടുത്തത്.27 ന് വൈകുന്നേരം 6 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം.ഐ സി യു വിൽ മുന്നിൽ വെച്ച് പരാതിക്കാരിയെ തടഞ്ഞ് കൈപിടിച്ച് തിരിച്ച പ്രതിയും സഹായികളും ഐ സി യു വിനുള്ളിലേക്ക് തള്ളി കയറിയെന്ന പരാതിയിലാണ് കേസെടുത്തത്.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!