പയ്യന്നൂർ.പയ്യന്നൂരിൽഎക്സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ലോട്ടറി സ്റ്റാൾ നടത്തുന്ന സ്ത്രീയിൽ നിന്നും രണ്ടായിരം രൂപ തട്ടിയെടുത്തു. പയ്യന്നൂർ പെരുമ്പപഴയ മാപ്പിള സ്കൂളിന് സമീപം ലോട്ടറി സ്റ്റാൾ നടത്തുന്ന അന്നൂർ സ്വദേശിനിയുടെ പണമാണ് തട്ടിയെടുത്തത്.ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഹെൽമെറ്റ് ധരിച്ച് ഫുൾ ക്കൈ ഷർട്ട് ധരിച്ച്ബൈക്കിലെത്തിയ യുവാവ് 400 രൂപയ്ക്ക് ലോട്ടറി ടിക്കറ്റ് വാങ്ങുകയും പണം നൽകിയ ശേഷം തിരിച്ച് പോകാനൊരുങ്ങുന്നതിനിടെ താൻ പയ്യന്നൂർ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനാണെന്നും അത്യാവശ്യത്തിന് രണ്ടായിരം രൂപ വേണമെന്നും കുറച്ചു കഴിഞ്ഞ് പണം തിരിച്ചു തരാമെന്ന് വിശ്വസിപ്പിച്ച് ലോട്ടറി സ്റ്റാൾ നടത്തിപ്പുകാരിയിൽ നിന്നും പണം വാങ്ങി ബൈക്കിൽ കടന്നു കളയുകയായിരുന്നു.വൈകുന്നേരമായിട്ടും പണവുമായി എക്സൈസ് ഉദ്യോഗസ്ഥനെ കാണാത്തതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് താൻ വഞ്ചിച്ചക്കപ്പെട്ടതായി സ്ത്രീക്ക് ബോധ്യപ്പെട്ടത്.തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയും എക്സൈസ് ഓഫീസിലും പയ്യന്നൂർ പോലീസിലും വിവരം നൽകി. പയ്യന്നൂർ പോലീസിൽ പരാതിയും നൽകി. പോലീസും എക്സൈസ് സംഘവും നടത്തിയ അന്വേഷണത്തിൽ വ്യാജ എക്സൈസ് ഉദ്യോഗസ്ഥൻ നീല ബൈക്കിൽ പോകുന്ന നിരീക്ഷണ ക്യാമറ ദൃശ്യം ലഭിച്ചിട്ടുണ്ട്.പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സമാനമായ രീതി നേരത്തെയും ഇത്തരത്തിൽ പയ്യന്നൂരിൽ തട്ടിപ്പ് നടന്നിരുന്നു.അന്നത്തെ തട്ടിപ്പുപ്രതിയെ പിന്നീട് പോലീസ് പിടികൂടി റിമാൻ്റ് ചെയ്തിരുന്നു.