Monday, May 5, 2025
HomeKannurപകൽ താപനിലയിൽ വീണ്ടും വർധനവ്; സംസ്ഥാനത്ത് ഇന്നലെ ഉയർന്ന താപനില കണ്ണൂർ വിമാനത്താവളത്തിൽ

പകൽ താപനിലയിൽ വീണ്ടും വർധനവ്; സംസ്ഥാനത്ത് ഇന്നലെ ഉയർന്ന താപനില കണ്ണൂർ വിമാനത്താവളത്തിൽ

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പകൽ താപനിലയിൽ വീണ്ടും വർധനവ്. ഇന്നലെ സംസ്ഥാനത്തു ഏറ്റവും ഉയർന്ന താപനില രേഖപെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിലാണ്. 38.1 ഡിഗ്രി സെൽഷ്യസാണ് കണ്ണൂർ വിമാനത്താവളത്തിലെ താപനില. ഏപ്രിൽ മാസത്തിൽ ഈ വർഷം രേഖപെടുത്തിയ ഉയർന്ന ചൂടാണിത്.

പാലക്കാട്‌ 37.4 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രേഖപെടുത്തിയത്. ജില്ലയിലെ ഏപ്രിൽ മാസത്തിലെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്. കഴിഞ്ഞ വർഷം ഇതേ ദിവസം പാലക്കാട്‌ രേഖപെടുത്തിയത് 40.5 ഡിഗ്രി സെൽഷ്യസായിരുന്നു. കണ്ണൂരിൽ 38.3 ഡിഗ്രി സെൽഷ്യസും.

രാജ്യത്ത് ഇന്നലെ രേഖപെടുത്തിയ ഉയർന്ന താപനില മഹാരാഷ്ട്രയിലെ ചന്ദ്രപുരിലാണ്. 45.6 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ ചന്ദ്രപുരിൽ അനുഭവപ്പെട്ടത്. കഴിഞ്ഞവർഷം ഏപ്രിൽ മാസത്തിൽ ഭൂരിഭാഗം ദിവസവും ശരാശരി ഉയർന്ന താപനില 36-37 ഡിഗ്രി സെൽഷ്യസിന് ഇടയിൽ രേഖപെടുത്തിയപ്പോൾ ഈ വർഷം 35 ഡിഗ്രി സെൽഷ്യസ് രേഖപെടുത്തിയത് ഇതുവരെ 5 ദിവസം മാത്രമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ചു ഇത്തവണ ഏപ്രിൽ മാസത്തിൽ ഇതുവരെ ഉയർന്ന താപനിലയിൽ കാര്യമായ കുറവ് രേഖപെടുത്തിയിട്ടുണ്ട്. 

https://chat.whatsapp.com/JTu5kkCpidK9xrBHkSIGIG
RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!