Monday, May 5, 2025
HomeKannurലഹരിക്കെതിരെയുള്ള നടപടികളിൽ നിന്നും ആർക്കും രക്ഷപ്പെടാനാവില്ല : മന്ത്രി പി.രാജീവ്

ലഹരിക്കെതിരെയുള്ള നടപടികളിൽ നിന്നും ആർക്കും രക്ഷപ്പെടാനാവില്ല : മന്ത്രി പി.രാജീവ്

കണ്ണൂർ: ലഹരിക്കെതിരെയുള്ള പരാതികളിൽ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കണ്ണൂർ സാധു കല്യാണമണ്ഡപത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ലഹരിക്കെതിരെ നാട് ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. പൊലിസ് , എക്സൈസ് ഉൾപ്പെടെ സർക്കാർ സംവിധാനങ്ങൾ മുഴുവൻ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്. ഏതു മേഖലയിലുള്ളവരായാലും ലഹരിക്കെതിരെയുള്ളനിയമനടപടികളിൽ നിന്നും രക്ഷപ്പെടാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഷൈൻ ടോം ചാക്കോ കേസിൽ നേരത്തെ കൊക്കൈയ്ൻ കേസിൽ നടപടിയെടുക്കാത്തതാണ് ആവർത്തിക്കപ്പെട്ടത്. അന്ന് ആരാണ് സംസ്ഥാനം ഭരിച്ചതെന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർക്ക് അറിയാം. അവരൊക്കെ അന്ന് ഓരോ സ്ഥാനങ്ങളിൽ ഇരുന്നവരാണെന്നും പി.രാജീവ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!