പയ്യന്നൂർ: ചിത്രകാരിയും ചിത്രകലാ അധ്യാപികയുമായ
മൂനാ കൃഷ്‌ണൻ പരിയാരത്തിൻ്റെ ഒരു വ്യാഴകാലഘട്ടത്തിനു ശേഷം എന്ന ചിത്രപ്രദർശനത്തിന് പയ്യന്നൂർ ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ തുടക്കം. പ്രദർശനം എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.തൃക്കരിപ്പൂർ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.രാഘവൻ കടന്നപ്പള്ളി,ചന്ദ്രൻ മുട്ടത്ത്, ഗംഗാധരൻ മേലേടത്ത്, പ്രദീപൻ, എന്നിവർ പ്രസംഗിച്ചു.എം.പവിത്രൻ സ്വാഗതവും മൂന കൃഷ്ണൻ നന്ദിയും പറഞ്ഞു.പ്രദർശനം ശനിയാഴ്ച വൈകീട്ട് സമാപിക്കും