Saturday, May 3, 2025
HomeKannurകാവ്വായി കായലോരം ശുചീകരിച്ചു

കാവ്വായി കായലോരം ശുചീകരിച്ചു

പയ്യന്നൂർ : ശുചിത്വ കേരളം സുന്ദര കേരളം പ്രവർത്തനങ്ങളുടെ ഭാഗമായി
ചിരിതൂകും പുഴയോരം’ എന്ന പേരിൽ
ചാൾസൺ സ്വിമ്മിങ്ങ് അക്കാദമി സംഘടിപ്പിച്ച് വരുന്ന പുഴ ശുചീകരണയജ്ഞം മൂന്നാം ഘട്ടം കവ്വായി കായലിൽ നടന്നു. 19 ന് രാവിലെ 6 മണിക്ക് രാമന്തളി തെക്കുമ്പാട് ബോട്ട് ജെട്ടിയിൽ രാമന്തളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ കെ.പി ദിനേശൻ ഫ്ലാഗ് ഓഫ് ചെയ്തു. രാമന്തളി, വലിയപറമ്പ പഞ്ചായത്ത് കായൽ തീരങ്ങളിലൂടെ പത്ത് കയാക്കുകളിലും, രണ്ട് നാടൻ വള്ളങ്ങളിലുമായി നടത്തിയ ശുചീകരണത്തിൽ പതിനൊന്ന് ചാക്കു പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ പ്രശസ്ത ടൂറിസം കേന്ദ്രമായ കവ്വായി ബോട്ട് ടെർമിനലിൽ അവസാനിച്ചു. സമാപന പരിപാടി പയ്യന്നൂർ മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ വി ബാലൻ ഉത്ഘാടനം ചെയ്ത് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴ ശുചീകരണ യജ്ഞത്തിന് നേതൃത്വം നല്കിയ
ഡോ: ചാൾസൺ ഏഴിമലയിൽ നിന്ന് ‘ഏറ്റ് വാങ്ങി. ഏപ്രിൽ 6 ന് പെരുമ്പ പുഴ മുതൽ ചുട്ടാട് അഴിമുഖം വരെ നടത്തിയ ശുചീകണത്തിന് ശേഷം ഏപ്രിൽ 12 ന്
4 കി.മി.സുൽത്താൻ കനാലും, പഴയങ്ങാടി പുഴയിലെയും ശുചീകരണത്തിന് ശേഷമാണ് കവ്വായി കായൽ ശുചീകരണം നടത്തിയത്. കേരളത്തിൽ ഏറെ വൃത്തിയായി പൊതു സമൂഹം സംരക്ഷിക്കുന്ന കവ്വായി കായലിൻ്റെ സംരക്ഷണത്തിലെ ചെറിയ കുറവുകൾ നികത്തി ഇന്ത്യയിലെ ഏറ്റവും മികച്ച ജലാശയമായി കവ്വായി കായലിനെ മാറ്റുക എന്നതും, കായലിൻ്റെ ശുചിത്വവും, സൗന്ദര്യവും ആസ്വദിക്കാൻ ടൂറിസ്റ്റുകളെ ആകർഷിക്കാൻ പറ്റുക എന്ന ദൗത്യവും പ്രദേശവാസികൾ കൂടുതൽ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കണമെന്നും ശുചീകരണത്തിന് നേതൃത്വം നല്കിയ ഡോ: ചാൾസൺ ഏഴിമല പറഞ്ഞു. അക്കാദമി സെക്രട്ടറി ജാക്സൺ ഏഴിമല സ്വാഗതം പറഞ്ഞു ജോൺസൺ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ കയാക്കിങ് താരം സ്വാലിഹ റഫീഖ്, റഫീഖ് ഏണ്ടിയിൽ, മാധ്യമപ്രവർത്തകൻ കമാൽ റഫീഖ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു ഏപ്രിൽ 27 ന് പുഴ ശുചീകരണ യജ്ഞത്തിൻ്റെ സമാപന പരിപാടി കവ്വായി പാലത്തിന് സമീപത്ത് നിന്നാരംഭിച്ച് ചരിത്ര പ്രാധാന്യമുളള ഉളിയത്ത് കടവിൽ സമാപിക്കും. സമാപന പരിപാടി പയ്യന്നൂർ എം എൽ എ ടി.ഐ. മധുസൂദനൻ ഉത്ഘാടനം ചെയ്യും. ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത സന്നദ്ധഭടന്മാരെ ആദരിക്കുയും ചെയ്യും

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!