കണ്ണൂർ സിറ്റി : നീർച്ചാലിൽ ഓട്ടോറിക്ഷ വീട്ടുമതിലിലേക്ക് ഇടിച്ചുകയറി മൂന്നു പേർക്ക് പരിക്കേറ്റു. കോഴിക്കോട് കല്ലായി സ്വദേശികളും ബന്ധുക്കളുമായ മജീദ് ഹൗസിൽ അഫ്സൽ (31), സക്കീന (54), ലത്തീദ (21) എന്നിവർക്കാണ് പരിക്കേറ്റത്. വാഹനമോടിച്ചിരുന്ന അഫ്സലിന്റെ കാൽ ഓട്ടോ റിക്ഷയ്ക്കുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. അഗ്നിര ക്ഷാസേനയെത്തി വാഹന ത്തിന്റെ ഭാഗം പൊളിച്ചുമാ റ്റിയാണ് ഇദ്ദേഹത്തെ പുറ ത്തെടുത്തത്. ഇവർക്കൊപ്പ മുണ്ടായിരുന്ന കുഞ്ഞ് പരി ക്കേൽക്കാതെ രക്ഷപ്പെട്ടു.ഞായറാഴ്ച വൈകിട്ട് 6.20- നാണ് അപകടം.