Wednesday, April 30, 2025
HomeKannurഎം എം നാരായണൻ മാസ്റ്റർ നിര്യാതനായി

എം എം നാരായണൻ മാസ്റ്റർ നിര്യാതനായി

പയ്യന്നൂർ: കരിവെള്ളൂർ തെക്കെ മണക്കാട് എം എം ഹൗസിലെ എംഎം നാരായണൻ മാസ്റ്റർ (എംഎം എൻ കരിവെള്ളൂർ – 90) നിര്യാതനായി.കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ദീർഘകാലം അധ്യാപകനായും പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു. തെക്കെ മണക്കാട്എവി സ്മാരക വായനശാല പ്രസിഡണ്ട്, പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി ,സി പി എം തെക്കെ മണക്കാട് ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
കഥ,കവിത, നോവൽ,ആത്മകഥ എന്നീ സാഹിത്യ ശാഖകളിലായി എട്ടോളം സാഹിത്യ സൃഷ്ടികൾ രചിച്ചിട്ടുണ്ട്. മികച്ച വായനക്കാരനും ആസ്വാദകനുമാണ്.
ഭാര്യ: നൂഞ്ഞിയിൽ മഠത്തിൽ ഗൗരി പിള്ളയാർതിരിയമ്മ. മക്കൾ. എൻ എം ദേവതോഷ് , എൻ എം പവിത്രചന്ദ്രൻ ( റിട്ട. അധ്യാപകൻ കാഞ്ഞങ്ങാട്), എൻ എം ശ്രീരേഖ (അധ്യാപിക ചീമേനി ഹയർ സെക്കണ്ടറി സ്കൂൾ), എൻ എം ഹേമലത ( അധ്യാപിക അരിയിൽ ഈസ്റ്റ് എൽപി സ്കൂൾ), എൻ എം വിജയകുമാർ ( പരിയാരം മെഡിക്കൽ കോളേജ്). മരുമക്കൾ: സി. ഉഷാ നന്ദിനി , കെ ഇ . ബിന്ദു (അധ്യാപിക രാജാസ് എച്ച് എസ് എസ് നീലേശ്വരം ), കെ അക്ഷയൻ (റിട്ട. അധ്യാപകർ മലപ്പുറം), എസ് കെ നളിനാഷൻ ( റിട്ട. ഹെഡ് മാസ്റ്റർ മൂത്തേടത്ത്എച്ച് എസ് എസ് തളിപ്പറമ്പ ) , ഡോ. കെ ബി സ്മിത (ഗവ. ഹോസ്പിറ്റൽ ചെറുവത്തൂർ).

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!