പയ്യന്നൂർ നഗരസഭ കുടുംബശ്രീ സി.ഡി.എസ്. വിഷുചന്ത തുറന്നു. പുതിയ ബസ്റ്റാൻ്റ് പരിസരത്ത് ഒരുക്കിയ ചന്ത നഗരസഭ
വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ബി. കൃഷ്ണൻ, പി.ലത ,
കുടുംബശ്രീ മൈക്രോ എൻ്റർപ്രൈസസ്’ കൺസൽട്ടൻ്റ് ലീല എം.പി,
മെമ്പർ സെക്രട്ടറി രേഖ എം , കുടുംബശ്രീ അക്കൗണ്ടൻ്റ് ലസിതറിജു
സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
കുടുംബശ്രീയുടെ പത്തിലധികം സംരംഭകർ പങ്കെടുക്കുന്ന ചന്തയിൽ നിന്നും നാടൻ പച്ചക്കറികൾ, ഗുണമേന്മയെറിയ കുടുംബശ്രീ ഉൽപ്പന്നങ്ങളായ തുണികൾ, പലഹാരങ്ങൾ,ചായ, പായസം,വിവിധതരം അച്ചാർ, പൊടികൾ, വിഷുക്കണിക്കാവശ്യമായ വിഭവങ്ങൾ,കളരി മർമ്മചികിത്സാമരുന്നുകൾ,ആയുർവേദ മരുന്നുകൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാകും.
നഗരസഭ ഓഫീസ് പരിസരത്തും, പെരുമ്പയിലെ കുടുംബശ്രീ സ്ഥിരം വിപണനകേന്ദ്ര പരിസരത്തുമാണ് ചന്തയൊരുക്കിയിരിക്കുന്നത്
10,11,12,13 തിയ്യതികളിലാണ് വിഷുചന്ത തുറന്ന് പ്രവർത്തിക്കുക.