Tuesday, May 6, 2025
HomeKannurറോട്ടറി ക്ലബ്ബ് പയ്യന്നൂർ എലൈറ്റ് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 12 ന് ശനിയാഴ്‌ച

റോട്ടറി ക്ലബ്ബ് പയ്യന്നൂർ എലൈറ്റ് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 12 ന് ശനിയാഴ്‌ച

പയ്യന്നൂർ.പയ്യന്നൂരിലെ പുതിയ റോട്ടറി ക്ലബ്ബ് റോട്ടറി പയ്യന്നൂർ എലൈറ്റ് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 12 ന് നടക്കും.ശനിയാഴ്‌ച വൈകുന്നേരം 7 മണിക്ക് പയ്യന്നൂരിലെ ഒ പി എം ഇൻ ഹാളിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.സന്തോഷ് ശ്രീധർ ഉദ്ഘാടനം നിർവ്വഹിക്കും. ഭാരവാഹികളായിപ്രസിഡണ്ട് അഡ്വ.ഷിജു പുതിയപുരയിൽ, സെക്രട്ടറി ഇ പി.സുനിൽ കുമാർ എന്നിവർ ഉൾപ്പെടെ 13 അംഗ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചുമതലയേൽക്കും. മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ ശ്രീധരൻ നമ്പ്യാർ, പ്രമോദ് നായനാർ, ഡിസ്ട്രിക്ട് ഗവർണർ നോമിനി മോഹൻദാസ് മേനോൻ എന്നിവർ പുതിയ ഭാരവാഹികളെ അവരോധിക്കും. ചടങ്ങിൽ സി.ആർ.നമ്പ്യാർ, വികെ വി മനോജ്, ഡോ.പത്മനാഭൻകുമാർ, ഡോ. വരുൺ നമ്പ്യാർ തുടങ്ങി സമീപ പ്രദേശത്തെ റോട്ടറി ഭാരവാഹികളും പങ്കെടുക്കും.വാർത്ത സമ്മേളനത്തിൽ റോട്ടറി ഭാരവാഹികളായ പി.സജിത്ത്, ബാബു പള്ളയിൽ, എം.അബ്ദുൾ ഖാദർ ,ടി.എ.രാജീവൻ, അഡ്വക്കേറ്റ് ഷിജു പുതിയപുരയിൽ, ഇ പി. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!