മേൽപ്പറമ്പ്: നിരവധി കേസിലെ പ്രതിയെ കാപ്പാ നിയമം ചുമത്തി പോലീസ് നാടുകടത്തി. കളനാട് സ്വദേശി സമീർ മൻസിലിൽ കെ.കെ.സമീറിനെ (34)യാണ് പോലീസ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാർ അറസ്റ്റു ചെയ്തത്.നിരവധി കേസിൽ പ്രതിയായ ഇയാളെ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം കാപ്പ നിയമം ചുമത്തി പോലീസ് നാടുകടത്തുകയായിരുന്നു.