ശ്രീകണ്ഠപുരം: കാഞ്ഞിലേരി
എഎൽപി സ്കൂൾ വാർഷികാഘോഷം ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ.
ഗിരീഷ്മോഹൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് പി.പി.പ്രകാശൻ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ ആലീസ് ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ സി.പി.ചന്ദ്രൻ,
പി.പ്രവീൺ, ഐവിൻ ടോം ജോർജ്,ജിൻഷ സൂരജ്, സൗദാബി അഷ്റഫ്, കെ.ശ്രീപല്ലവി, കെ.കെ.നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.