Wednesday, April 9, 2025
HomeKannurമുന്‍ സന്തോഷ് ട്രോഫി താരം എം.ബാബുരാജ് അന്തരിച്ചു

മുന്‍ സന്തോഷ് ട്രോഫി താരം എം.ബാബുരാജ് അന്തരിച്ചു

പയ്യന്നൂർ‣ മുൻ സന്തോഷ് ട്രോഫി താരം എം ബാബുരാജ് (60) അന്തരിച്ചു. കേരള പോലീസ് റിട്ട. അസിസ്റ്റൻ്റ് കമാൻഡൻ്റ് ആയിരുന്നു.

രണ്ട് തവണ കേരള പോലീസ് ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയ ടീമിലും അംഗമായിരുന്നു ബാബുരാജ്.

1964ൽ പയ്യന്നൂരിലെ അന്നൂരിൽ ജനിച്ച ബാബുരാജ് കേരള പോലീസിൽ ലെഫ്റ്റ് വിങ് ബാക്ക് താരമായിരുന്നു.

വിദ്യാഭ്യാസകാലത്ത് പയ്യന്നൂർ കോളേജ് ടീമിൽ അംഗമായിരുന്നു. പയ്യന്നൂർ ടൗൺ സ്പോർട്സ് ക്ലബ്ബ്, പയ്യന്നൂർ ബ്ലൂ സ്റ്റാർ ക്ലബ്ബ് എന്നിവക്ക് വേണ്ടി നിരവധി ടൂർണ്ണമെന്റുകൾ കളിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

1986ൽ ഹവിൽദാറായി കേരള പോലീസിൽ ചേർന്നു. യു ഷറഫലി, വി പി സത്യൻ, ഐം എം വിജയൻ, സി വി പാപ്പച്ചൻ, കെ ടി ചാക്കോ, ഹബീബ് റഹ്മാൻ തുടങ്ങിയവർക്ക് ഒപ്പം പോലീസ് ടീമിൻ്റെ ആദ്യ ഇലവനിൽ മിന്നുന്ന പ്രകടനം കാഴ്ചവെക്കാൻ ബാബുരാജിന് സാധിച്ചു.

2008ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ കരസ്ഥമാക്കി. 2020ല്‍ കേരള പോലീസില്‍ നിന്ന് വിരമിച്ചു.

അച്ഛൻ: പരേതനായ നാരായണൻ അമ്മ: എം നാരായണി. ഭാര്യ: യു പുഷ്പ. മക്കൾ: സുജിൻ രാജ് (ബംഗ്ളൂരു), സുബിൻ രാജ് (വിദ്യാർഥി).

മരുമക്കൾ: പ്രകൃതിപ്രിയ (ബക്കളം), സഹോദരങ്ങൾ: എം  അനിൽ കുമാർ (മുൻ എം ആർ സി താരം), എം അനിത കുമാരി, പരേതനായ എം വേണുഗോപാൽ.

സംസ്‍കാരം ഞായറാഴ്ച പകൽ 11 മണിക്ക് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!