കണ്ണൂർ: പിടികിട്ടാപ്പുള്ളിയായി മുങ്ങി നടക്കുകയായിരുന്ന തീപ്പൊരി പ്രസാദ് പിടിയിലായി. കണ്ണൂർ ടൗൺ,വളപട്ടണം,പയ്യന്നൂർ, തുടങ്ങി ജില്ലക്കകത്തും പുറത്തുമുള്ള പോലീസ് സ്റ്റേഷനുകളിൽ ഭവനഭേദനമുൾപ്പെടെയുള്ളനിരവധി കേസുകളിൽ പ്രതിയാ യ ആലപ്പുഴ ചെങ്ങന്നൂരിലെ പ്രസാദ് എന്ന തീപ്പൊരി പ്രസാദിനെയാണ് ഇന്നലെരാത്രി മുനിസിപ്പൽ ബസ്സ് സ്റ്റാന്റിൽ വെച്ച് ഇൻസ്പക്ടർ ശ്രീജിത് കൊടേരിയുടെ നിർ ദ്ദേശപ്രകാരം എസ് ഐ മാരായവി വി ദീപ്തി, പി കെ സന്തോഷ്, അനുരൂപ്, ഉദ്യോഗസ്ഥരായ നാസർ, റമീസ് എ ന്നിവരുൾപ്പെട്ട പോലീസ് സം ഘംഅറസ്റ്റ് ചെയ്തത്. നേരത്തെ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുന്നതിനാൽ പ്രസാദി നെതിരെ വാറണ്ടും നിലവിലുണ്ടെന്ന് പോലീസ്.