Monday, May 5, 2025
HomeKannurചിറക്കലിൽ പൂട്ടിയിട്ട വീടുകളിലെ കവർച്ച മോഷ്ടാവിനെ തിരച്ചറിഞ്ഞു

ചിറക്കലിൽ പൂട്ടിയിട്ട വീടുകളിലെ കവർച്ച മോഷ്ടാവിനെ തിരച്ചറിഞ്ഞു

വളപട്ടണം : ചിറക്കലിൽ വീടുകൾ കുത്തി തുറന്ന് കവർച്ച മോഷ്ടാവ് മയ്യിൽ പോലീസിൻ്റെ പിടിയിലായി. കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സ്വദേശി ചെങ്കിനിക്കണ്ടി വീട്ടിൽ റിഷാനെ (28) യാണ് പിടികൂടിയത്. ചിറക്കൽ ആശാരി കമ്പനിക്ക് സമീപത്തെ പി. കെ ശോഭനയുടെ പൂട്ടിയിട്ട വീടിൻ്റെ ബാത്ത്റൂമിൻ്റെ വെൻ്റിലേറ്റർ ഗ്ലാസ് തകർത്ത് അകത്ത് കടന്ന് മുറിയിൽ സൂക്ഷിച്ച മൂന്നു വാച്ചുകളും ലാപ്ടോപ്പും വീട്ടുപകരണങ്ങളും മോഷ്ടിക്കുകയുംതൊട്ടടുത്ത വീട്ടിൽ നിന്നും 38,000 രൂപയും മോഷ്ടിച്ചു കടന്നു കളഞ്ഞ മോഷ്ടാവിനെ പുല്ലൂപ്പി ക്ക് സമീപം വെച്ച് സംശയാസ്പദമായ സാഹചര്യത്തിൽ പൂട്ടിയിട്ട വീടിന് സമീപം കാണപ്പെട്ടതിനെ തുടർന്ന് ഇക്കഴിഞ്ഞ അഞ്ചിന് ശനിയാഴ്ച നാട്ടുകാർ ഇയാളെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. യുവാവിൻ്റെ വിരലടയാളം പരിശോധിച്ചപ്പോഴാണ് ചിറക്കലിലെ മോഷണത്തിന് വഴിതിരിവായത്. വീട്ടിൽ പരിശോധന നടത്തിയ ഫോറൻസിക് വിഭാഗത്തിന് പ്രതിയുടെ വിരലടയാളം ലഭിച്ചതോടെയാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ജയിലിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ വളപട്ടണം പോലീസ് ശ്രമം തുടങ്ങി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!