Tuesday, April 8, 2025
HomeKannurകോടതി ഫീ വർദ്ധനവിന് എതിരെ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കോടതി ഫീ വർദ്ധനവിന് എതിരെ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കണ്ണൂർ: അന്യായമായ കോടതി ഫീ വർദ്ധനവിന് എതിരെ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിന്റെ ജില്ലാ തല ഉദ്ഘാടനം കണ്ണൂർ കോടതിക്ക് മുന്നിൽ ഡിസിസി പ്രസിഡന്റ്‌ അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. അന്യായമായ കോർട്ട് ഫീ വിലവർദ്ധനവിലൂടെ പിണറായി സർക്കാർ കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പ്രസ്താവിച്ചു. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന സാധാരണക്കാരനുമേൽ അമിതഭാരമാണ് പിണറായി സർക്കാർ അടിച്ചേൽപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടി കാട്ടി. ചടങ്ങിൽ ILC unit പ്രസിഡന്റ്‌ അഡ്വ. സജിത്ത് കുമാർ ചാലിൽ അധ്യക്ഷത വഹിച്ചു. ലോയേഴ്‌സ് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ അഡ്വ. കെ. വി. മനോജ്‌ കുമാർ, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.റഷീദ് കവ്വായി, അഡ്വ.ഇ.ആർ. വിനോദ്, ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. ഇ. പി. ഹംസക്കുട്ടി, അഡ്വ. ഷാജു. കെ, അഡ്വ. ശശീന്ദ്രൻ കൂവക്കൈ, അഡ്വ.സജ്‌ന. സി, അഡ്വ. ലിഷ ദീപക്, അഡ്വ.പ്രീത ദയരാജ്, അഡ്വ. ടി. എം ഫൽഗുനൻ എന്നിവർ പ്രസംഗിച്ചു. അഡ്വ. ടി. ഷാജഹാൻ സ്വാഗതവും അഡ്വ. പി. വി. അബ്ദുൾ ഖാദർ നന്ദിയും രേഖപ്പെടുത്തി. പ്രതിഷേധ സൂചകമായി കേരള ബജറ്റിന്റെ കോപ്പി അഭിഭാഷകർ കത്തിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!