പഴയങ്ങാടി. സമയക്രമത്തെച്ചൊല്ലി ബസ് ജീവനക്കാർ ബസ്റ്റാൻ്റിൽ ഏറ്റുമുട്ടി പരാതിയിൽ പോലീസ് കേസെടുത്തു.ബസ് ജീവനക്കാരൻ മാടായി അതിർത്തിയിലെ എ. ഷജീഷിൻ്റെ (40) പരാതിയിൽ ബസ് ജീവനക്കാരായ റുനീബ്, ആഷിക്, സമീർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 3.45 മണിയോടെ പഴയങ്ങാടി ബസ് സ്റ്റാൻ്റിലായിരുന്നു സംഭവം. പരാതിക്കാരനെ തടഞ്ഞുവെക്കുകയും കൈകൊണ്ടടിക്കുകയും അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും തടയാൻ ചെന്ന ബസിലെ ഡ്രൈവറായ പ്രജീഷിനെ മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.