പയ്യന്നൂർ. സൂപ്പർ മാർക്കറ്റിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരെ കേസ്.രാമന്തളിപാലക്കോട്ടെ ന്യൂ ബസാർ സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ പാലക്കോട് സ്വദേശി എൻ. പി.ഷാനിദിൻ്റെ (27) പരാതിയിലാണ് പാലക്കോട്ടെ നബീൽ, അഫ്സൽ എന്നിവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 8 ന് ഉച്ചക്ക് 1.30 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. സ്ഥാപനത്തിൽ അതിക്രമിച്ചു കയറി പ്രതികൾ പരാതിക്കാരനെ കഴുത്തിന് പിടിച്ച് അടിക്കുകയും മരകഷണം കൊണ്ട് തലക്ക് കുത്തുകയും വൃഷണം പിടിച്ചമർത്തുകയും ചെയ്തു പരിക്കേൽപ്പിച്ചുവെന്നും പ്രതികളുടെ സുഹൃത്തും പരാതിക്കാരൻ്റെ സുഹൃത്തും തമ്മിലുള്ള വാക്തർക്കത്തിൽ ഇടപെട്ടതാണ് അക്രമത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.