കണ്ണൂർ :ചെറുകുന്ന്
ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റ്, തെരഞ്ഞെടുക്കപ്പെട്ട 112 വിദ്യാർത്ഥികൾക്ക്
മദ്റസ പാഠ പുസ്തകങ്ങളും
ബാഗ്, നോട്ട് എന്നിവയും വിതരണം ചെയ്തു.
ചെറുകുന്ന് തറ
വ്യാഭാര ഭവനിൽ നടന്ന സംഗമത്തിൽ
വിതരണോൽഘാടനം
ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.കെ. ഹസൻ കുഞ്ഞി മാസ്റ്റർ നിർവ്വഹിച്ചു.
മാട്ടൂലിലെ തങ്ങൾ കുടുംബത്തിലെ ‘വിദ്യാർത്ഥികളായ സയ്യിദ് മുഹമ്മദ് സാക്കിർ, സയ്യിദ് മുഹമ്മദ് അസീം
എന്നിവർ ഏറ്റുവാങ്ങി.
ചെറുകുന്ന്
മഹല്ല് ജമാഅത്ത്
മുൻ പ്രസിഡൻ്റ്
ഹാജി എ.സി. മഹമൂദ് സാഹിബ്.
അധ്യക്ഷനായി
മാനേജിംഗ് ഡയറക്ടർ ബശീർ സഅദി ചെറുകുന്ന്
മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ മാനേജർ മാട്ടൂൽ പി.പി. ഇബ്റാഹീം കുട്ടി ഹാജി. വൈസ് ചെയർമാൻ വാടിക്കൽ ചേരിച്ചി മൊയ്തു എന്നിവർ വിവിധ
ചാരിറ്റി ചർച്ചകൾ ക്രോഡീകരിച്ചു.
കെ.വി. അബൂബക്കർ
“ബലി പെരുന്നാളിലെ കാരുണ്യം” പ്രബന്ധം അവതരിപ്പിച്ചു.
വർക്കിംഗ് സെക്രട്ടറി
പി.സി.പി. കുഞ്ഞഹമ്മദ്
സ്വാഗതവും
ജോയിൻ്റ് സെക്രട്ടറി
കെ.സി. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.