കണ്ണൂർ:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും നിയമസഭയിലെയും തെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കത്തിൻ്റെ ഭാഗമായി വനിതാ ലീഗ് സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽജില്ലാതലത്തിൽ നടത്തുന്ന “എവെയ്കനിംഗ്” സ്ത്രീ ശാക്തീകരണപര്യടനപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ശനി) കണ്ണൂരിൽ നടക്കും.
കാലത്ത് 10 മണിക്ക് കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ നടക്കുന്ന പരിപാടിയിൽ വനിതാ ലീഗ്സംസ്ഥാനപ്രസിഡണ്ട് സുഹറ മമ്പാട് ,ജനറൽ സെക്രട്ടറി കുൽസു ടീച്ചർ എന്നിവർപങ്കെടുക്കും.
കേരളത്തിലെ14ജില്ലകളിലുമായി നടക്കുന്ന പര്യടന പരിപാടി മെയ് 11 വരെ നീണ്ടുനിൽക്കും.