Monday, May 12, 2025
HomeKannurമയ്യില്‍ പോലീസ് സ്‌റ്റേഷന്‌രണ്ട് കോടിയുടെ  ഭരണാനുമതി.

മയ്യില്‍ പോലീസ് സ്‌റ്റേഷന്‌രണ്ട് കോടിയുടെ  ഭരണാനുമതി.



മയ്യില്‍:  നാടിന്റെ കാവല്‍ക്കാരുടെ ഓഫീസ് കെട്ടിടത്തിനായുള്ള 14 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം.  വര്‍ഷങ്ങളായി ഇടുങ്ങിയ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മയ്യില്‍ പോലീസ് സ്‌റ്റേഷനാണ് രണ്ട് കോടിയുടെ രൂപയുടെ കെട്ടിടം പണിയാന്‍ ഭരണാനുമതിയായത്. മയ്യില്‍ പഞ്ചായത്ത് ഓഫീസിനു സമീപത്തെ   പൊതുമരാമത്ത് റോഡ്‌സ് വകുപ്പില്‍ നിന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്ത് കൈമാറിയ 51 സെന്റ് സ്ഥലത്താണ് കെട്ടിടം ഉയരുക.  308 ചതുരശ്ര മീറ്റര്‍ വലിപ്പത്തില്‍ ഒറ്റ നിലയിലാണ്  ആദ്യ ഘട്ടം കെട്ടിടം നിര്‍മിക്കുക.  പാര്‍ക്കിങ്ങ് സൗകര്യവും ഏര്‍പ്പെടുത്തും.  റിസപ്ഷന്‍, പി.ആര്‍.ഒ, എസ്.എച്.ഒ., റൈറ്റര്‍ റൂം,  റെക്കോര്‍ഡ് റൂം, ജനമൈത്രി ഹാള്‍,  കണ്‍ട്രൂള്‍ റൂം,ശുചിമുറികള്‍, രണ്ട് ലോക്കപ്പ് റൂം എന്നിവയുള്‍പ്പെടെ നിര്‍മാണത്തിലുണ്ടാകും. ലിഫ്റ്റ് സൗകര്യവും ഏര്‍പ്പെടുത്തും. മയ്യില്‍, മലപ്പട്ടം, കൊളച്ചേരി, കുറ്റിയാട്ടൂര്‍, നാറാത്ത് പഞ്ചായത്തുകള്‍ പരിധിയായുള്ള സ്റ്റേഷനാണിത്.  42 പോലീസുദ്യോഗസ്ഥരുള്ള  ഇവിടെ പരാതിയുമായെത്തുന്നവര്‍ക്ക് ഇരിക്കാനുള്ള സൗകര്യം പോലുമില്ലാത്തത് ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് എം.വി. ഗോവിന്ദന്‍ എം.എല്‍.എ. ിടപെട്ടാണ് രണ്ട് കോടിയുടെ ഭരണാനുമതി ലഭ്യമായത്. എത്രയും പെട്ടെന്ന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!