ചരിത്രപ്രസിദ്ധമായ കളരിവാതുക്കൽ ക്ഷേത്രകുളത്തിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. 1,500 വർഷത്തോളം പഴക്കമുള്ള കളരിവാതുക്കൽ ക്ഷേത്രത്തിന്റെ കുളം നവീകരിക്കാൻ കെ വി സുമേഷ് എം.എൽ.എ യുടെ ആസ്തിവികസന നിധിയിൽ നിന്ന് 80 ലക്ഷം രൂപ അനുവദിച്ചിരുന്നു. ടെൻഡർ നടപടികൾ പൂർത്തിയാക്കി. വെള്ളി രാവിലെ നവീകരണ പ്രവൃത്തി ആരംഭിച്ചു.
ഏറെക്കാലമായി കുളം ചെളി നിറഞ്ഞ് പടവുകൾ പൊട്ടി കാട് കയറി നശിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശോചനീയവസ്ഥയിലായിരുന്ന കുളം നവീകരിക്കണമെന്ന് ക്ഷേത്രവിശ്വാസികളും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും എംഎൽഎയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എംഎൽഎ 60 ലക്ഷം രൂപ അനുവദിക്കുകയും എഞ്ചിനീയറിംഗ് വിഭാഗം വിശദമായ എസ്റ്റിമേറ്റ് തയാറാക്കി 20 ലക്ഷം രൂപ കൂടി അധികമായി ആവിശ്യമാണെന്ന് പറഞ്ഞു. പിന്നീട് എംഎൽഎ ആകെ 80 ലക്ഷം രൂപ അനുവദിച്ചു.
വളപട്ടണത്തിന്റെ ചരിത്രത്തിലെ പ്രധാനപെട്ട ഒരു പൈതൃക കേന്ദ്രമാണ് കളരി വാതുക്കൽ ക്ഷേത്രവും ക്ഷേത്രകുളവും. മെയ് മാസത്തോടെ നവീകരണ പ്രവൃത്തി പൂർത്തിയാക്കി നാടിന് സമർപ്പിക്കും. കെ വി സുമേഷ് എംഎൽഎ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ക്ഷേത്ര മാനേജർ പി വി ചന്ദ്രശേഖരൻ, സി കെ സുരേഷ് വർമ, എ ടി ശഹീർ, വി കെ ലളിതാദേവി, പി വി രാധിക, ടി കെ പത്മനാഭൻ, പി ജെ പ്രജിത്ത്, നാരായണൻ എന്നിവർ സംസാരിച്ചു.