Tuesday, April 8, 2025
HomeKannurയുഡിഎഫ് രാപ്പകൽ സമരം നടത്തി

യുഡിഎഫ് രാപ്പകൽ സമരം നടത്തി

തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് അനുവദിക്കാതെ പദ്ധതികളെ സർക്കാർ അട്ടിമറിക്കുന്നു:അഡ്വ.മാർട്ടിൻ ജോർജ്ജ്

കണ്ണൂർ : തദ്ദേശസ്ഥാപനങ്ങൾക്ക് യഥാസമയം ഫണ്ട് അനുവദിക്കാതെ വികസന പ്രവർത്തനങ്ങളെ സർക്കാർ അട്ടിമറിക്കുകയാണെന്ന് ഡിസിസി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ്. യുഡിഎഫിന്റെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റ് പടിക്കൽ ആരംഭിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി വിഹിതം ഗഡുക്കളായി നൽകുന്നതിൽ സർക്കാർ കൃത്യത പുലർത്തുന്നില്ല. ഡിസംബറിൽ നൽകേണ്ട രണ്ടാമത്തെ ഗഡു മാർച്ച് മാസത്തിൽ മാത്രമാണ് നൽകുന്നത്. മാർച്ച് മാസത്തിൽ ഫണ്ട് അനുവദിച്ചാൽ തൊട്ടടുത്ത ദിവസം അത് വിനിയോഗിക്കാൻ കഴിയില്ല. അതിന് അതിൻ്റെതായ നടപടിക്രമങ്ങൾ ഉണ്ട് .സാമ്പത്തിക വർഷാവസാനം ഫണ്ട് അനുവദിച്ചു എന്ന് വരുത്തുകയും പിന്നീട് യഥാസമയം അതു വിനിയോഗിച്ചില്ലെന്ന് പറഞ്ഞു തിരിച്ചു പിടിക്കാനുമുള്ള തന്ത്രമാണ് സർക്കാർ അനുവർത്തിക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾ വികസന പദ്ധതികൾക്കായി ചെലവഴിക്കുന്ന തുക അതാത് സമയം അനുവദിച്ചാൽ മാത്രമേ അത് ഫലപ്രദമായി സാധിക്കുകയുള്ളൂ എന്ന് മനസിലാക്കണം. യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളോട് രാഷ്ട്രീയമായ വിവേചനം പുലർത്തുകയാണ് ഇടതു സർക്കാരെന്ന് മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി .ഏതുതലത്തിൽ നോക്കിയാലും കാര്യപ്രാപ്തിയില്ലാത്ത സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത് .അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കുന്ന സർക്കാരിനെതിരെ യുഡിഎഫ് അതിശക്തമായ പ്രക്ഷോഭം നടത്തുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
സമാപന സമ്മേളനം മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി ഉദ്‌ഘാടനം ചെയ്തു .മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ പി താഹിർ അധ്യക്ഷത വഹിച്ചു. സി എം ഗോപിനാഥൻ സ്വാഗതം പറഞ്ഞു. യു ഡി എഫ് നേതാക്കളായ അഡ്വ. ടി ഒ മോഹനൻ, മുസ്‌ലിഹ് മഠത്തിൽ, പി ഇന്ദിര, വിപി സമീർ, വി വി പുരുഷോത്തമൻ, എം പി മുഹമ്മദലി, ഇല്ലിക്കൽ അഗസ്തി, പി എൻ അഷറഫ്, അഷറഫ് ബംഗാളി മുഹല്ല, സുരേഷ് ബാബു എളയാവൂർ, പി മാധവൻ മാസ്റ്റർ,അഡ്വ. വി പി അബ്ദുൽ റഷീദ്, റഷീദ് കവ്വായി, മനോജ് കുവേരി,സി വി സന്തോഷ്,രാഹുൽ കായക്കൽ, കൂക്കിരി രാജേഷ്,ലക്ഷ്മണൻ തുണ്ടിക്കോത്ത്, ബി കെ അഹമ്മദ്, പിസി അഹമ്മദ് കുട്ടി,മൊയ്തു താഴത്ത്,നൗഷാദ് ടി കെ, ഉഷ അരവിന്ദ്, തുടങ്ങിയവർ സംസാരിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!