തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് താവക്കര ഭാഗത്ത് നടത്തിയ പരിശോധനയിൽ മാലിന്യ സംസ്കരണ സംവിധാനങ്ങളിൽ അപാകതകൾ കണ്ടെത്തിയ നാല് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.കെ ടി ഡി സി ലൂം ലാൻഡ്,സുനിത ഫർണിച്ചർ ഗോഡൗൺ , സ്മാർട്ട് കളർ ഷോപ്പ്,ജനനി ട്രേഡേഴ്സ് എന്നിവയ്ക്കാണ് പിഴ ചുമത്തിയത്. കെ ടി ഡി സി ഹോട്ടലിന്റെ പിറകുവശത്ത് തരം തിരിക്കാതെ മാലിന്യങ്ങൾ കൂട്ടിയിട്ടതായി സ്ക്വാഡ് കണ്ടെത്തി .സുനിത ഫർണിച്ചർ ഗോഡൗണിന്റെ ഉൾവശത്തായി കെട്ടിയുണ്ടാക്കിയ സംവിധാനത്തിൽ തരംതിരിക്കാത്ത മാലിന്യം കത്തിച്ച നിലയിലായിരുന്നു. മറ്റു രണ്ടു സ്ഥാപനങ്ങളിലും മാലിന്യം തരം തിരിക്കാതെ കൂട്ടിയിട്ട നിലയിലായിരുന്നു. നാലു സ്ഥാപനങ്ങൾക്കും 2500 രൂപ വീതം പിഴചുമത്തി നടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് കണ്ണൂർ കോർപ്പറേഷന് നിർദ്ദേശം നൽകി.സ്ക്വാഡ് ലീഡർ ലജി എം പരിശോധനക്ക് നേതൃത്വം നൽകി