Friday, April 11, 2025
HomeKannurബസ് സംരക്ഷണ ജാഥയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി.

ബസ് സംരക്ഷണ ജാഥയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി.

സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ നയിക്കുന്ന ബസ് സംരക്ഷണ ജാഥയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി.

ഏപ്രിൽ 3 ന് കാസർകോട് നിന്ന് ആരംഭിച്ച ജാഥ ഏപ്രിൽ 9 ന് തിരുവനന്തപുരത്ത് സമാപിക്കും.

വിദ്യാർത്ഥികളുടെ യാത്രനിരക്കിൽ കാലോചിതമായ വർദ്ധനവ് നടപ്പിലാക്കുക, ബസുകളുടെ പെർമിറ്റുകൾ അതേ രീതിയിൽ പുതുക്കി നൽകുക, ബസ് ഉടമകളിൽ നിന്നും അമിതമായ പിഴ ഈടാക്കുന്ന നടപടികൾ അവസാനിപ്പിക്കുക, ഉടമകൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന അശാസ്ത്രീയമായ നടപടികൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ പ്രാധനപ്പെട്ട മുഴുവൻ ബസ് സ്റ്റാൻഡ്‌കളിലും കയറി ഇറങ്ങി സ്വകാര്യ ബസ് ഉടമകളുടെ പ്രശ്‌നങ്ങൾ പൊതുജനങ്ങളെയും യാത്രക്കാരെയും തൊഴിലാളികളയും ബോധ്യപെടുത്തുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന വാഹനപ്രചാരണ ജാഥക്ക്
തളിപ്പറമ്പിൽ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ പരിപാടിയിൽ സംസ്ഥാന ജനറൽസെക്രട്ടറി ടി ഗോപിനാഥൻ, സംസ്ഥാന പ്രസിഡൻ്റ് പി കെ മുസ, സംസ്ഥാന ട്രഷറർ വി എസ് പ്രദീപ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ വിദ്യാധരൻ, ജില്ലാ പ്രസിഡൻ്റുമാരായ എ.എസ്.ബേബി , ബിബിൻ ആലപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ നേതാക്കളായ സി.കെ പവിത്രൻ, കെ. പ്രദീപൻ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!