കണ്ണൂർ : ലഹരി ഉപയോഗത്തിനും അതിനെത്തുടർന്നുള്ള അക്രമങ്ങൾക്കുമെതിരേ കണ്ണൂരിൽ അമ്മമാരുടെ സൈന്യം. വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമിടയിലെ ലഹരി ഉപയോഗത്തിനെതിരേ അമ്മമാരെ അണിനിര ത്തുകയെന്ന ലക്ഷ്യത്തോ ടെയാണ് “മദേഴ്സ് ആർമി’ എന്ന കൂട്ടായ്മ രൂപവത്കരിച്ചത്.
ലഹരി ഉപയോഗത്തിനെതിരേ ബോധവത്കരണവും പ്രചാരണവുമാണ് ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നതെന്ന് കൂട്ടായ്മയുടെ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ലഹരി ഉപയോഗി ക്കുന്നവർക്ക് അതിൽനിന്ന് മോചനം നേടുന്നതിനുള്ള ചികിത്സ ഉറപ്പുവരുത്തുകയാ ണ് രണ്ടാംഘട്ടത്തിൽ ലക്ഷ്യ മിടുന്നത്.
ബോധവത്കരണപ്രവർത്തനങ്ങളുടെ ഭാഗമായി ശനിയാഴ്ച പയ്യാമ്പലത്ത് രാത്രിനടത്തം സംഘടിപ്പിക്കും. അഞ്ചുമണിക്ക് പയ്യാമ്പലം ഡിടിപിസി പാർക്കിൽ ഒത്തു ചേർന്ന് ആറിന് നടത്തം തുടങ്ങും.
ദീപങ്ങളുമായി പള്ളിയാം മൂല വരെ നടന്ന് തിരികെ പയ്യാമ്പലത്തെത്തി സമാപിക്കും. മുൻ ഡിജിപി ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യും. മേയർ മുസ്‌ലിഹ് മഠത്തിൽ മുഖ്യാതിഥിയാകും. അഞ്ഞൂറിലേറെ സ്ത്രീകൾ പങ്കെടുക്കു മെന്ന് ഭാരവാഹികൾ പറഞ്ഞു.
മദേഴ്‌സ് ആർമിപ്രസിഡ ൻ്റ് എൻ.ഇ. പ്രിയംവദ, ജന റൽ സെക്രട്ടറി ഷബാന ജംഷിദ്, എ. ജയലത, സൂര്യ സുജൻ, പി.വി. രാഗിണി, ഷമീറ മഷൂദ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.