കാസര്‍കോട്: സ്‌കൂള്‍ അധികൃതരെയും നാട്ടുകാരെയും വീട്ടുകാരെയും തീരാ കണ്ണീരിലാഴ്ത്തി ശ്രേയസ് (11) യാത്രയായി. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്ന ശ്രേയസ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് വിട വാങ്ങിയത്. മുള്ളേരിയ, പാര്‍ത്ഥകൊച്ചിയിലെ ശരത്-അനുപമ ദമ്പതികളുടെ മകനാണ്. മുള്ളേരിയയിലെ വിദ്യാശ്രീ വിദ്യാഭ്യാസ കേന്ദ്രത്തിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ശ്രേയസിനു ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. വിദഗ്ധ പരിശോധനയിലാണ് ഗുരുതരമായ വൃക്കരോഗമാണെന്നു സ്ഥിരീകരിച്ചത്. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാര്‍ ഒത്തു ചേര്‍ന്ന് സാമ്പത്തിക സമാഹരണം നടത്തി വരുന്നതിനിടയിലാണ് ശ്രേയസ് ഏവരെയും കണ്ണീരിലാഴ്ത്തി കൊണ്ട് വിട പറഞ്ഞത്. വിദ്യാര്‍ത്ഥിയായ ഭുവി സഹോദരനാണ്.