പയ്യന്നൂർ. യുവാവിനെ രാത്രിയുടെ മറവിൽ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നു.
നിരവധി കേസുകളിലെ പ്രതികാസറഗോഡ് പെരിയാട്ടടുക്കം കാലിയടുക്കത്തെ എ.എച്ച് ഹാഷിമിനെ (43)യാണ് കേസന്വേഷണ ചുമതലയുള്ള ഇൻസ്പെക്ടർ കെ.പി.ശ്രീഹരി കസ്റ്റഡിയിൽ വാങ്ങിയത്.കേസന്വേഷണത്തിൻ്റെ ഭാഗമായി പ്രതിയുമായി തെളിവുകൾ ശേഖരിക്കുന്നതിനായി പോലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. അപേക്ഷപരിഗണിച്ച കോടതി രണ്ടു ദിവസത്തേക്ക് പ്രതിയെ പോലീസ് കസ്റ്റഡിയിൽ നൽകി.
സംഭവത്തിന് ശേഷം വിവിധ സ്ഥലങ്ങളിൽഒളിവിൽ കഴിയുന്നതിനിടെ പ്രതി കഴിഞ്ഞ തിങ്കളാഴ്ച പയ്യന്നൂർ കോടതിയിൽ കീഴടങ്ങിയിരുന്നു.
വധശ്രമകേസിലെ മറ്റൊരു പ്രതിയായ
കാസറഗോഡ് ബദിയടുക്ക സ്വദേശി കരിമ്പള ഹൗസിൽ അബ്ദുൾഹാരിസിനെ ( 44) നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
കേസിൽ സൂത്രധാരനായിരുന്ന
വെട്ടം ചിറ്റ്സ് ഉടമയായിരുന്ന ചിറ്റാരിക്കാൽ പാലാ വയൽ സ്വദേശിയും പയ്യന്നൂർ അന്നൂർ കൊര വയലിൽ താമസക്കാരനുമായ വെട്ടംസിബി എന്ന സിബി ഡൊമിനിക്കിനെ (60) പോലീസ് അറസ്റ്റു ചെയ്തു റിമാൻ്റിലായിരുന്നു
പയ്യന്നൂരിൽ പ്രവർത്തിക്കുന്ന
വ്യാജ ലീഗൽ സർവ്വീസ് സൊസൈറ്റിക്കെതിരെ നിയമ നടപടിയെടുപ്പിക്കുമെന്ന് പറഞ്ഞ വിരോധത്തിലാണ് പയ്യന്നൂർ സെൻ്റ് മേരീസ് സ്കൂളിന് സമീപം സിറ്റി സെൻ്ററിൽ എം സ്റ്റാർ സർവ്വീസ് സ്ഥാപനംനടത്തുന്ന
പുളിങ്ങോം വാഴക്കുണ്ടത്തെപി.എ. സുമേഷിനെ (45) രണ്ടംഗ സംഘത്തിൻ്റെ സഹായത്തോടെ സിബി വെട്ടം കൊ
ലപ്പെടുത്താൻ ശ്രമിച്ചത്.ഇക്കഴിഞ്ഞ ഫെബ്രവരി8 ന് ശനിയാഴ്ച രാത്രി 9.30 മണിക്കായിരുന്നു. സംഭവം. മുഖ്യ പ്രതിയും
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കാഞ്ഞങ്ങാട്ടെ ആസിഡ് ആക്രമണക്കേസിൽ 10 വർഷം തടവിന് ശിക്ഷിച്ച് ഹൈക്കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയ
ഹാഷിം ആണ് പോലീസ് കസ്റ്റഡിയിലുള്ളത്.