Friday, April 18, 2025
HomeKannurസ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്

സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്

പയ്യന്നൂർ : സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ സ്ത്രീകൾക്ക് പരിക്കേറ്റു.കാങ്കോൽ കരിങ്കുഴി പാലത്തിന് സമീപം വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയാണ് അപകടം. പയ്യന്നൂരിൽ നിന്നും ചെറുപുഴയിലേക്ക് പോകുകയായിരുന്ന കെ. എൽ.59. എഫ്. 627 നമ്പർ സ്വകാര്യ ബസും ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തേക്ക് മേഘ കൺസ്ട്രഷനു വേണ്ടി നിർമ്മാണ സാമഗ്രികളുമായി പോകുകയായിരുന്ന കെ എൽ. 63. എ. 2239 നമ്പർ ലോറിയുമാണ് നേർക്കുനേർ കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്. ബസ് യാത്രക്കാരായ നാലോളം സ്ത്രീകൾക്ക് നിസാര പരിക്കേറ്റു.വിവരമറിഞ്ഞ് പെരിങ്ങോത്ത് നിന്നും ഫയർഫോഴ്സും പയ്യന്നൂർ പോലീസും സ്ഥലത്തെത്തിയിരുന്നു. ഗതാഗത തടസ്സത്തെ തുടർന്ന് പോലീസ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കിവാഹ ന ഗതാഗതം സുഗമമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!