Friday, April 18, 2025
HomeKannurകണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൂത്തുവാരി ശുചീകരണം നടത്തി

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൂത്തുവാരി ശുചീകരണം നടത്തി

പി പി ദിവ്യക്കെതിരെ
കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൂത്തുവാരി ശുചീകരണം നടത്തി

കണ്ണൂർ: ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൂത്തുവാരി ശുചീകരണം നടത്തി. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവച്ചതും ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കോടതിയിൽ റിപോർട്ട് നൽകിയതും യൂത്ത് കോൺഗ്രസ് നടത്തിയ സമരവിജയമാണെന്ന് യൂത്ത് കോൺഗ്രസ് അവകാശപ്പെട്ടു.

ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം കെപിസിസി അംഗം റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് സുധീഷ് വെള്ളച്ചാൽ അധ്യക്ഷനായി.അഡ്വ. അശ്വിൻ സുധാകർ സ്വാഗതം പറഞ്ഞു. നേതാക്കളായ റോബർട്ട് വെള്ളാംവള്ളി, രാഹുൽ വെച്ചിയോട്ട്, വരുൺ എം കെ,മിഥുൻ മാറോളി, നിധീഷ് ചാലാട്, മഹിത മോഹൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!