മട്ടന്നൂർ: യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടാളി വായനശാലയ്ക്ക് സമീപത്തെ കെ.പി അച്യുതനെയാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത് .ആശ പ്രവർത്തകയായ കെ.കമലയുടെ മുഖത്താണ് അസിഡ് ഒഴിച്ചത്. പട്ടാന്നൂരിലെ വീട്ടിൽ വെച്ചാണ് അസിഡ് ഒഴിച്ചതെ ന്ന് യുവതി പരാതിയിൽ പറയുന്നു. മുഖത്തും കഴുത്തിനും പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് ആസിഡ് ആക്രമണമുണ്ടായത്. പരാതിയെ തുടർന്ന് ഇന്നലെ രാവിലെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.