പയ്യന്നുർ:
പയ്യന്നൂരിനെ തൃക്കരിപ്പൂരുമായി ബന്ധിപ്പിക്കുന്ന കാര- തലിച്ചാലം പാലം പൊട്ടിപൊളിഞ്ഞ് യാത്ര ദുസ്സഹമായിട്ടും നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിസംഗതയിൽ പ്രതിഷേധിച്ച് യുഡിഎഫ് കമ്മിറ്റി പി.ഡബ്ല്യുഡി ഓഫീസിലേക്ക് മാർച്ച് നടത്തി. ഇന്ന് രാവിലെ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നും പിഡബ്ല്യുഡി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഡി സി സി സെക്രട്ടറി എ. പി.നാരായണൻ ഉദ്ഘാടനം ചെയ്തു.കെ.ടി. സഹദുള്ള, പി. രത്നാകരൻ, വി.പി.സുഭാഷ്, കെ.വി.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ദിനം പ്രതി നിരവധിയാളുകൾആശ്രയിക്കുന്ന പ്രസ്തുത പാലം കാൽ നൂറ്റാണ്ടിന് ശേഷം നടക്കുന്ന തൃക്കരിപ്പൂർ രാമവില്യം കഴകം പെരുങ്കളിയാട്ടത്തിന് മുന്നോടിയായി അടിയന്തിരമായും ബന്ധപ്പെട്ട പ്രവൃത്തികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് യു ഡി എഫ് പയ്യന്നൂർ മുനിസിപ്പൽ കമ്മിറ്റി യുടെ നേതൃത്വത്തിൽപി ഡബ്യു ഡി ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
യുഡിഎഫ് മാർച്ചും ധർണ്ണയും നടത്തി
RELATED ARTICLES