കരിവെള്ളൂർ.
ആറുവയസ്സുകാരൻ
അഥർവ് ടി.വി.ക്ക്
ഇന്ത്യൻ ബുക് ഓഫ് റെക്കോഡ്സ്. ഗണിത വിസ്മയം തീർത്താണ്
കൂക്കാനം ഗവ.യു.പി. സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർത്ഥിയായ അഥർവ് വിജയം നേടിയത്.
എട്ടക്കങ്ങളുള്ള സംഖ്യകൾ
ഏത് വിധത്തിൽ എഴുതിയാലും
വേഗത്തിൽ
സങ്കലനവും
വ്യവകലനും
നടത്തി ഉത്തരത്തിലെത്തുവാനുള്ള കഴിവ്
ഈ കൊച്ചു മിടുക്കൻ നേടിയെടുത്തത്.
മാത്രമല്ല
ഒരു ലക്ഷം വരെയുള്ള നമ്പർ
തിരിച്ചറിഞ്ഞ്
മലയാളത്തിലും ഇംഗ്ലീഷിലും
പറയുവാനും
ഈ കൊച്ചു മിടുക്കന് സാധിക്കുന്നു.
ഏത് നമ്പർ പറഞ്ഞാലും
അതിനു തൊട്ട് മുമ്പുള്ള നമ്പറും
അതിനു
ശേഷമുള്ള നമ്പറും കണ്ടെത്തി പറയുന്നതിലും
കഴിവ് തെളിയിച്ചിരിക്കുകയാണ്
കുക്കാനത്തിൻ്റെ
‘ഗണിത ബാലൻ’
ആയ അഥർവ്.
കരിവെള്ളൂർ പലിയേരിയിലെ
എ. ജിനൂപിൻ്റെയും
അധ്യാപികയായ ഭാവനഭാസ്കരൻ്റെയും മകനാണ്.