ഇരിട്ടി: കീഴ്പ്പള്ളി പാലരിഞ്ഞാൽ മഹാദേവ ക്ഷേത്രത്തിൽ പണികഴിപ്പിച്ച ക്ഷേത്ര ഗോപുരത്തിന്റെ സമർപ്പണം നടത്തി. കരിമ്പാനിയിൽ നാരായണൻ കുട്ടി ആചാരിയുടെ ഓർമ്മയ്ക്കായി മക്കളാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം നിർമ്മിച്ച് സമർപ്പണം നടത്തിയത്. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ നാരായണൻ കുട്ടിയുടെ മക്കളായ അനൂപ്, ഉഷ, രഘു, സന്തോഷ്, അനീഷ് കുമാർ എന്നിവരും അദ്ദേഹത്തിന്റെ മറ്റു ബന്ധുമിത്രാദികളും ക്ഷേത്രകമ്മിറ്റി ഭാരവാഹികളും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.