ഇരിട്ടി: സിപിഐ എം ഇരിട്ടി ഏരിയാ ജാഥ ഒന്നാം ദിവസത്തെ പര്യടനം പേരട്ടയിൽ സമാപിച്ചു. മുഹമ്മദ് അഫ്‌സൽ ലീഡറും കെ ജി ദിലീപ് മാനേജരുമായ ഇരിട്ടി ജാഥയുടെ ആദ്യ ദിന പര്യടനം ആറളം കീഴ്‌പ്പള്ളിയിൽ നിന്നാണ് ആരംഭിച്ചത്. വെളിമാനം ഏകരിക്കോട്ടക്കരി, ആനപ്പന്തി, അങ്ങാടിക്കടവ്, സെന്റ് ജൂഡ്, വള്ളിത്തോട്, കിളിയന്തറ സ്വീകരണങ്ങൾക്ക് ശേഷം പേരട്ടയിൽ സമാപിച്ചു. ആവേശമിരമ്പിയ സ്വീകരണങ്ങളാണ് മലയോരമേഖലയിൽ ജാഥക്ക് ലഭിച്ചത്. സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ ലീഡർ മുഹമ്മദ് അഫ്‌സൽ, മാനോജർ കെ ജി ദിലീപ്, കെ വി സക്കീർഹുസൈൻ, എൻ ടി റോസമ്മ, പി പി അശോകൻ, ടി ഡി സിന്ധു, കെ മോഹനൻ, കെ എസ് സിദ്ധാർഥദാസ്, കെ ജെ സജീവൻ, പി വിജയൻ, സ്മിത രജിത്ത്, ഇ എസ് സത്യൻ, ഉഷാ മധു, വി കെ പ്രേമരാജൻ, എൻ രാജൻ, വി വിനോദ്‌കുമാർ, പി വി ബിനോയ്, ഇ പി രമേശൻ, കെ ജനാർദനൻ, ടി സി ലക്ഷ്‌മി, കോമള ലക്ഷ്‌മണൻ, പി എ നോബിൻ, പവിത്രൻ പായം എന്നിവർ സംസാരിച്ചു. പേരട്ടയിൽ സമാപന പൊതുയോഗം മനോജ് പട്ടാനൂർ ഉദ്‌ഘാടനം ചെയ്തു. ഇ ടി ജോസഫ് അധ്യക്ഷനായി. ഉത്തമൻ കല്ലായി അധ്യക്ഷനായി.
ജാഥ 22 ശനിയാഴ്ച
8.30 മണിപ്പാറ, 9.30 വയത്തൂർ, 10.30 കോക്കാട്, 11.15 ഉളിക്കൽ, 12 അമ്പലത്തട്ട്, 3.30 തന്തോട്, 4.30 മാടത്തിൽ, 5 മണി കോളിക്കടവ്, 5.30 എടൂർ(സമാപനം).