കണ്ണൂർ.സ്കൂട്ടറിലെത്തിയ വയോധികയുടെ കഴുത്തിലണിഞ്ഞ മാല കവർന്ന പ്രതി പിടിയിൽ. കമ്പിൽ നാറാത്ത് സ്വദേശി താഴത്ത് പാറങ്ങാട്ട് ഹൗസിൽ ഇബ്രാഹിമിനെ (41) യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്.
പള്ളിക്കുന്ന് പന്നേൻപ്പാറയിലെ പി.കാർത്യായനി (72) യുടെ മാലയാണ് കവർന്നത്.ഇന്നലെരാവിലെ പള്ളിക്കുന്ന് ഫുൾ ഡി മുക്ക് ജംഗ്ഷനിൽ വെച്ച് വീട്ടിലേക്കു പോകവേ സ്കൂട്ടറിൽ എത്തിയ മോഷ്ടാവ് വയോധികയെ ദേഹോപദ്രവം ഏല്പിച്ച് കഴുത്തിലണിഞ്ഞ 2500 രൂപ വിലവരുന്ന റോൾഡ് ഗോൾഡ് മാലയാണ് കവർന്നത്.തുടർന്നു ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിൽ ഇന്നലെ രാത്രിയോടെ പ്രതിയെ പിടികൂടുകയായിരുന്നു.