പയ്യന്നൂർ. വിവാഹ ശേഷം യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ 4 പേർക്കെതിരെ പോലീസ് കേസെടുത്തു.കരിവെള്ളൂരിലെ 27കാരിയുടെ പരാതിയിലാണ് ഭർത്താവ് കരിവെള്ളൂർ ആണൂരിലെ കൃഷ്ണപ്രസാദ്, മാതാപിതാക്കളായ രമാദേവി, കരുണാകരൻ, ഭർതൃബന്ധു പ്രമോദ് എന്നിവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.2022 മെയ് 23 ന് ആയിരുന്നു വിവാഹം.തുടർന്ന് ആണൂരിലുള്ള ഭർതൃവീട്ടിൽ ജീവിച്ചു വരവെ പ്രതികൾ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് കേസെടുത്തത്.