കണ്ണൂർ ജില്ലാ സി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ തിരുവങ്ങാട് ഫിനിക്സ് ക്രിക്കറ്റ് ക്ലബ് 3 വിക്കറ്റിന് കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീമിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു. ഫോർട്ടിന് വേണ്ടി സൗരഭ് ടുട്ടു പുറത്താകാതെ 33 റൺസും മിഥുൻ രാജ് 31 റൺസുമെടുത്തു.ഫിനിക്സിനു വേണ്ടി കെ.പി നിധിൻ 10 റൺസിന് 2 വിക്കറ്റും കെ.വി റാഫി 21 റൺസിന് 2 വിക്കറ്റും വീഴ്ത്തി.മറുപടിയായി ഫിനിക്സ് ക്ലബ് 19.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കണ്ടു.ലിജി ആൽബിൻ 74 റൺസും എസ്.സുർജിത്ത് 27 റൺസുമെടുത്തു.ഫോർട്ടിന് വേണ്ടി ശിവ സൂര്യ 29 റൺസിന് 2 വിക്കറ്റ് വീഴ്ത്തി.ഫിനിക്സ് ക്രിക്കറ്റ് ക്ലബ് താരം ലിജി ആൽബിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.
ഉച്ചയ്ക്ക് നടന്ന രണ്ടാം മൽസരത്തിൽ പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബ് 5 വിക്കറ്റിന് തലശ്ശേരി ഐലൻറ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത ഐലന്റ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു.കെ ജറീസ് 33 റൺസും പി കെ സജീർ 27 റൺസുമെടുത്തു.പ്രിയദർശിനിയ്ക്ക് വേണ്ടി എസ് ഷാരോൺ 17 റൺസിന് 3 വിക്കറ്റ് വീഴ്ത്തി. മറുപടിയായി പ്രിയദർശിനി ക്ലബ് 18.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കണ്ടു.എസ് ഷാരോൺ പുറത്താകാതെ 61 റൺസും എസ് നിജിൽ 35 റൺസുമെടുത്തു.ഐലൻറ് ക്ലബിന് വേണ്ടി പി കെ സജീറും പി.പി ഷംസീറും 2 വിക്കറ്റ് വീതം വീഴ്ത്തി.പ്രിയദർശിനി ക്ലബ് താരം എസ് ഷാരോണിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.
വെള്ളിയാഴ്ച കളിയില്ല.ശനിയാഴ്ച രാവിലെ നടക്കുന്ന മൽസരത്തിൽ തിരുവങ്ങാട് ഫിനിക്സ് ക്രിക്കറ്റ് ക്ലബ് തളിപ്പറമ്പ് കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബിനേയും ഉച്ചയ്ക്ക് മട്ടന്നൂർ യുവധാര ക്രിക്കറ്റ് ക്ലബ് പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബിനേയും നേരിടും.