കണ്ണൂർ.വിദേശത്ത് ബിസിനസ് പങ്കാളിയായ യുവതിയെ ബിസിനസ് സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യാനെന്ന വ്യാജേന കണ്ണൂരിലെ റിസോർട്ടിലെത്തിച്ച് ജ്യൂസിൽ ലഹരിമരുന്ന് കലർത്തി ലൈംഗീകമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ ടൗൺ പോലീസ് കേസെടുത്തു.കോട്ടയം ചങ്ങനാശേരി സ്വദേശിനിയായ 33കാരിയുടെ പരാതിയിലാണ് എടക്കാട് മുഴപ്പിലങ്ങാട് സ്വദേശിയായ യുവാവിനെതിരെ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ ജനുവരി 21 ന് ആണ് പരാതിക്കാ സ്പദമായ സംഭവം.ദുബായിൽ കപ്പൽ മാർഗ്ഗംകയറ്റുമതി ബിസിനസ് ചെയ്യുന്ന എടക്കാട് സ്വദേശിയായ യുവാവിൻ്റെ ബിസിനസ് പങ്കാളിയെയാണ് ചതിയിലൂടെ പീഡിപ്പിച്ച് ദൃശ്യം പകർത്തിയത്.കണ്ണൂരിലെ റിസോർട്ടിൽ എത്തിച്ച യുവതിയെ സംസാരത്തിനിടെ ലഹരിമരുന്ന് കലർത്തിയ ജ്യൂസ് നൽകിയാണ് പ്രതി പീഡിപ്പിച്ചത്.പിന്നീട് ബിസിനസ് കാര്യങ്ങൾ കയ്യടക്കാനായി പ്രതി പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയതോടെയാണ് പോലീസിൽ പരാതി നൽകിയത്. കേസെടുത്ത ടൗൺ പോലീസ് അന്വേഷണം തുടങ്ങി.