ആലക്കോട്.കാർ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ച രണ്ടു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. തിമിരി കുറ്റിപ്പുഴയിലെ ചെറിയാൻ കാലയിൽ ഹൗസിൽ ജിതിൻ മാത്യുവിൻ്റെ പരാതിയിലാണ് തൃശൂർ ഗുരുവായൂരിലെ വടക്കൻ തുള്ളിയിൽ ഹൗസിൽ അരോമൽരാജ്, പിതാവ് വി.വി.രാജു എന്നിവർക്കെതിരെ കേസെടുത്തത്.2023 മാർച്ച് മാസം മുതൽ ഒന്നാം പ്രതി കാർ വില്പന നടത്താമെന്ന് വിശ്വസിപ്പിച്ച് എപ്രിൽ മാസം 12 നും 13 നും ബേങ്ക് അക്കൗണ്ട് വഴിയും പ്രതിയുടെ പിതാവായ രണ്ടാം പ്രതിയുടെ ബേങ്ക് അക്കൗണ്ടിലേക്കുമായി 6,50,000 രൂപ അയച്ചുകൊടുത്ത ശേഷം കാറോ നൽകിയ തുകയോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.