വിദ്യാനഗർ. വായ്പ വാങ്ങിയ 13 ലക്ഷം രൂപ തിരിച്ചു നൽകാത്തതിന് യുവാവിനെ ഒരു സംഘം ആക്രമിച്ചു. മുളിയാർ കേറ്റുംക്കൽ സ്വദേശി സി.എച്ച്. മുഹമ്മദ് ഹവാസിനെ (24)യാണ് ആക്രമിച്ചത്. 16ന് ഞായറാഴ്ച ഉച്ചക്ക് 2.50മണിക്ക് ചെർക്കള കോ ഓപ്പറേറ്റീവ് ബേങ്കിന് സമീപം വെച്ചാണ് റാബോ അഭി, ഷബീബ്, ഹാഷിം മറ്റു കണ്ടാലറിയാവുന്ന മൂന്നു പേരും ചേർന്ന് മർദ്ദിച്ചത്. കെട്ടും കല്ലിൽ താമസിക്കുന്ന മർ സൂക്കിന് പരാതിക്കാരൻ നൽകാനുള്ള 13 ലക്ഷം രൂപ ചോദിച്ചെത്തിയ പ്രതികൾ മർദ്ദിക്കുകയും സിഗരറ്റ് കത്തിച്ച് കയ്യിൽ കുത്തുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.