കണ്ണൂർ : കണ്ണൂർ കോർപറേഷനിൽ വിജിലൻസ് പരിശോധന. ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ലെഗസി വേസ്റ്റുമായി ബന്ധപ്പെട്ട എ ജി റിപോർട്ട് പുറത്തുവന്നതിനു പിന്നാലെയുള്ള ആരോപണ പ്രത്യാരോപണങ്ങൾ നിലനിൽക്കെയാണ് വിജിലൻസ് പരിശോധന നടക്കുന്നത്.
ഇന്നു കാലത്ത് 11 മണിയോടെയാണ് വിജിലൻസ് സി ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ കണ്ണൂർ യൂണിറ്റ് പരിശോധന ആരംഭിച്ചത്. വിജിലൻസ് സാമ്പത്തിക വിഭാഗവും പരിശോധന നടത്തുന്നുണ്ട്.
എഞ്ചിനിയറിംഗ് , റവന്യൂ, ആരോഗ്യ വിഭാഗം എന്നിവിടങ്ങളിൽ നിന്നുള്ള ഫയലുകൾ പരിശോധനക്കായി വിളിപ്പിച്ചിട്ടുണ്ട്. ബയോ മൈനിംഗ് സംബന്ധമായ രേഖകളും പരിശോധിക്കുന്നുണ്ട്.ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽനി ന്ന് 73,502 ക്യൂബിക് മീറ്റർ ഖരമാലി ന്യം നീക്കംചെയ്യാൻ കരാറെടുത്ത കമ്പനിക്ക് കോർപറേഷൻ നൽകി യത് മൂന്ന് ബില്ലുകളിലായി 2.63 കോടി രൂപയാണ്. എന്നാൽ കോഴിക്കോട് എൻഐടിയുടെ പരിശോധനയിൽ 24,042 ക്യൂബിക് മീറ്റർ മാലിന്യമേ നീക്കിയിട്ടുള്ളൂവെന്ന് കണ്ടെത്തി. ഇതിന് കോർപറേഷൻ നേരത്തേ നിശ്ചയിച്ച നിരക്കിൽ നൽകേണ്ടത് 86.07 ലക്ഷം രൂപമാത്രമാണ്.എന്നാൽ 1.77 കോടി രൂപ അധികം നൽകിയതായാണ് കണ്ടെത്തിയത്.
കോർപറേഷൻ കൗൺസിൽ യോഗത്തിൽ വികസന സ്ഥിരംസമിതി ചെയർമാനടക്കം ചേലോറയിൽ നടന്നത് വൻ അഴിമതിയാ ണെന്ന ആരോപണം ഉന്നയിച്ചിരുന്നു. വിഷയംഒരുതവണ യോഗത്തിൽ അജൻഡയായി ഉൾപ്പെടുത്തിയെങ്കിലും അടുത്ത തവണ ചർച്ച ചെയ്യാമെന്ന് പറഞ്ഞ് മാറ്റുകയായിരുന്നു.
അടുത്ത കൗൺസിലിലും വിഷയം അജണ്ടയിൽ ഉൾപ്പെടുത്താതിനെ തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി കൗൺസിൽ ബഹിഷ്കരിച്ചിരുന്നു.