പെരിങ്ങോം: ചെങ്കൽ പണയിൽ ലോറി മുന്നോട്ടെടുക്കവേ ഇടിച്ച് ലോറിക്കടിയിൽപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ ജാൽ പൈഗുരികുമാർ ഗ്രാം സ്വദേശി സിദൻ ദാസിൻ്റെ മകൻ മണ്ടു ദാസ് (30) ആണ് മരണപ്പെട്ടത്. വെള്ളോറ കോയിപ്രയിലെ ചെങ്കൽ പണയിൽകല്ല് കയറ്റുന്നതിനായി വന്ന കെ .എൽ. 13.എ.വി. 7488 നമ്പർ ലോറിയാണ് ഇടിച്ചത്.ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് ചേളന്നൂർ സ്വദേശി ടി. സിബീഷിൻ്റെപരാതിയിൽ അപകടം വരുത്തിയ കെ. എൽ 13.എ.വി. 7488 നമ്പർ ലോറി ഡ്രൈവർ മാട്ടൂലിലെ ഷുഹൈബിനെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു.