കാസറഗോഡ്. എക്സൈസ് റെയ്ഡിൽ വില്പനക്കായി വീട്ടിൽ സൂക്ഷിച്ച വിപണിയിൽ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന മാരക ലഹരി മരുന്നുമായി മുൻ ലഹരിമരുന്ന് കേസിലെ യുവാവ് പിടിയിൽ. കളനാട് കുന്നുപാറയിലെ മുഹമ്മദ് റെയ്സിനെ (29)യാണ്
കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. പ്രശോദും സംഘവും അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു..പ്രതിയുടെവീട്ടിൽ നിന്നും വില്പനക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നായ
68 .317 ഗ്രാം മെത്താംഫറ്റമിൻ കണ്ടെടുത്തു. രണ്ടു സാംസങ്ങ് ഫോണും ലഹരിമരുന്ന് വില്പന നടത്തി ലഭിച്ച
40,000 രൂപയുംപ്രതിയിൽ നിന്നും പിടിച്ചെടുത്തു.
പ്രതിയുടെ ദേഹ പരിശോധന കാസർഗോഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അരുൺ ഡി യുടെ സാന്നിധ്യത്തിൽ നടത്തി. റെയ്ഡിൽഅസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സി കെ വി സുരേഷ്, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ്മാരായ നൗഷാദ് കെ ,അജീഷ് സി,സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്റ്റ്യൻ, അതുൽ ടിവി, വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ ടി വി,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീഷ് എന്നിവരും ഉണ്ടായിരുന്നു